ദീപക് തണലിന് കായംകുളം പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ, ബഹ്‌റൈൻ — പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മ അംഗവുമായ ദീപക് തണലിന് സംഘടന യാത്രയയപ്പ് നൽകി. ചടങ്ങിൽ കൂട്ടായ്മയുടെ ഉപഹാരവും അദ്ദേഹത്തിന് കൈമാറി.

പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

പ്രമുഖ സാമൂഹിക പ്രവർത്തകരായ ചന്ദ്രബോസ്, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. എന്റർടെയ്ൻമെന്റ് സെക്രട്ടറി അരുൺ ആർ. പിള്ള, മെമ്പർഷിപ്പ് സെക്രട്ടറി അനൂപ് ശ്രീരാഗ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്യാം കൃഷ്ണൻ, ലേഡീസ് വിങ് പ്രതിനിധി ഷൈനി അനിൽ എന്നിവരും ആശംസകൾ നേർന്നു.

article-image

sadasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed