അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു; സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനം


ഷീബ വിജയൻ

കൊച്ചി: സിനിമാ സംവിധായകൻ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സാബു ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പു നൽകിയാണ് തന്നെ പാർട്ടിയിൽ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയുള്ള പാർട്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed