ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ പുതിയ ഭരണസമിതി അംഗങ്ങൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. അംബാസഡറുടെ ഔദ്യോഗിക വസതിയിലായിരുന്നു ഔപചാരികമായ ഈ കൂടിക്കാഴ്ച.
സൊസൈറ്റിയുടെ പുതിയ ചെയർമാൻ സുനീഷ് സുശീലന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അംബാസഡറെ കണ്ടത്. പ്രവാസി സമൂഹത്തിനും സൊസൈറ്റിക്കും ഇന്ത്യൻ എംബസിയും അംബാസഡറും നൽകി വരുന്ന നിരന്തരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ചെയർമാൻ അംബാസഡർക്ക് ഉപഹാരം കൈമാറി.
വരുംദിവസങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഫലപ്രദമായ ചർച്ചകൾ നടന്നു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളായ സാഹോദര്യവും സമത്വവും ഉയർത്തിപ്പിടിച്ച് പുതിയ ഭരണസമിതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ച് ഭാരവാഹികൾ അംബാസഡറെ വിശദീകരിച്ചു.
സ്ഥാനമേറ്റെടുത്ത സുനീഷ് സുശീലനും പുതിയ ഭരണസമിതിക്കും അംബാസഡർ വിനോദ് കെ. ജേക്കബ് ആശംസകൾ നേർന്നു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി എസ് എൻ സി എസ് നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ച അദ്ദേഹം സംഘടനയുടെ ഭാവി പരിപാടികൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും അംബാസഡർക്ക് സൊസൈറ്റി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
sdfsdf

