പ്രധാനമന്ത്രിക്കെതിരായ പരാമർശം: ജാൻമണി ദാസിനെതിരെ കേസെടുത്തു


ഷീബ വിജയൻ

കോഴിക്കോട്: സിജെപി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്. ബിജെപി നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹത്തിൽ ലഹളയുണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം സംഭവം വിവാദമായതോടെ ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.

article-image

dsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed