അടപ്പ് തെറിച്ച് രണ്ട് ഉപഭോക്താക്കളുടെ കാഴ്ച നഷ്ടപ്പെട്ടു; 850,000 വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ച് വാൾമാർട്ട്


ശാരിക

ന്യൂയോർക്ക്: അടപ്പ് തെറിച്ച് രണ്ട് ഉപഭോക്താക്കളുടെ കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ 850,000 സ്‌റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ച് വാൾമാർട്ട്. 2017 മുതൽ വാൾമാർട്ട് സ്‌റ്റോറുകളിൽ വിറ്റ ഒസാർക്ക് ട്രയൽ 64 ഒഇസഡ് സ്‌റ്റെയിൻലെസ് സ്റ്റീൽ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്.

ഗുരുതരമായ ആഘാതങ്ങളും അപകടങ്ങളും ഉണ്ടാക്കുന്നതുകൊണ്ടാണ് കുപ്പികൾ തിരിച്ചുവിളിക്കുന്നതെന്ന് യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ വ്യാഴാഴ്ച പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.ഭക്ഷണം, അല്ലെങ്കിൽ പാൽ, ജ്യൂസ് പോലുള്ള പാനീയങ്ങൾ കൂടുതൽ സമയം കുപ്പിയിൽ സൂക്ഷിച്ച ശേഷം അത് തുറക്കുമ്പോൾ മൂടി ശക്തിയായി പുറത്തേക്ക് തെറിക്കാൻ സാധ്യതയുണ്ടെന്ന് സിപിഎസ്‌സി നോട്ടീൽ പറയുന്നു.

കുപ്പികൾ തുറക്കുമ്പോൾ അടപ്പ് മുഖത്ത് തട്ടി പരിക്കേറ്റതായി മൂന്ന് ഉപഭോക്താക്കൾ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഇവരിൽ രണ്ടുപേർക്ക് സ്ഥിരമായി കാഴ്ച നഷ്ടപ്പെട്ടതായും സിപിഎസ്‌സി കൂട്ടിച്ചേർത്തു. ഒസാർക്ക് ട്രയൽ ബോട്ടിലുകൾ എന്ന് പുനർനാമകരണം ചെയ്ത കുപ്പി ഉപയോഗിക്കുന്നത് നിർത്താൻ വാൾമാർട്ട് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുപ്പി തിരിച്ചുനൽകുന്ന ഉപഭോക്താക്കൾക്ക് പണം പൂർണമായും തിരിച്ചുനൽകും. കടയുടമകൾക്കും പ്രാദേശിക വാൾമാർട്ട് സ്റ്റോറുകളിൽ കുപ്പികൾ തിരിച്ചെത്തിക്കാമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷക്കും ആരോഗ്യത്തിനുമാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും സിപിഎസ്‌സിയുമായി പൂർണമായി സഹകരിക്കുമെന്നും വാൾമാർട്ട് പ്രസ്താവനയിൽ പറഞ്ഞു.

article-image

്േിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed