പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കലാവേദി ഈദ്, വിഷു ആഘോഷിച്ചു


പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കലാവേദിയുടെ കീഴിൽ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ഈദ്, വിഷു ആഘോഷം അതി വിപുലമായ രീതിയിൽ ആഘോഷിച്ചു. പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷതയും പിസിഡബ്ല്യൂഎഫ് ഗ്ലോബൽ ഐടി കൺവീനർ ഫഹദ് പൊന്നാനി(സൗദി) ഉദ്ഘാടനവും നിർവ്വഹിച്ചു. കലാവേദിയുടെ സീനിയർ ഗായകരായ ഷമീർ കണ്ണൂർ, അലി കാഞ്ഞിരമുക്ക്, ഷഫീഖ് ചാലക്കുടി, മുബീന മൻഷീർ, സുരേഷ് ബാബു, ഹിജാസ്, അൻവർ പുഴമ്പ്രം , വിശ്വ സുകേഷ്, ജോഷി, ബിജു വൈഗ, അജയ്‌ഘോഷ്, ഷബീർ കാവുങ്കൽ, മൻസൂർ, റസാഖ് ബാബു, സജ്‌ന എന്നിവർക്കൊപ്പം ജൂനിയർ വിഭാഗത്തിൽ ആലിയ ഷാനവാസ്, ആമില ഷാനവാസ്, നജ ഫാത്തിമ, സഹല മറിയം, ഷെൻസ ഫാത്തിമ, സ്നിഗ്ദ പ്രമോദ്, ഫർഹ, റിമിഷ റാഫി, നൗറിൻ റാഫി എന്നിവരും വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. 

മനാമ ക്വീൻസ് ടീമിന്റെ ഒപ്പനയും, ശരത് പരപ്പനങ്ങാടിയുടെ മിമിക്രിയും, മധുരം മലയാളവും, കഹൂത് ക്വിസ് മത്സരവും, കളരിപ്പയറ്റും കാണികളിൽ ആവേശമുണർത്തി. റംഷാദ് റഹ്മാൻ അവതാരകനായ ഈദ് വിഷു ആഘോഷത്തിന് ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഷഫീഖ് പാലപ്പെട്ടി, ഷമീർ പുതിയിരുത്തി, അബ്ദുറഹ്മാൻ പിടി, മുസ്തഫ കൊലക്കാട്⊇എന്നിവർ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും, കലാകാരൻമാർക്ക് മൊമെന്റോയും നൽകി. പി സി ഡബ്ല്യൂ എഫ് കലാവേദി കൺവീനർ നസീർ പൊന്നാനി സ്വാഗതവും ശറഫുദ്ധീൻ വിഎം നന്ദിയും പറഞ്ഞു.

article-image

rweres

You might also like

Most Viewed