പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ യോഗം നടന്നു


പ്രവാസികൾക്ക് പ്രവാസികളാൽ ഒരു കൈത്താങ്ങ് എന്ന ആശയം മുന്നോട്ടുവെച്ച് 2020ൽ രൂപവത്കരിച്ച പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ യോഗം നടന്നു. 2021ൽ എറണാകുളം ജില്ല കേന്ദ്രീകൃതമാക്കി സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനം കേരളമാകെ വ്യാപിപ്പിച്ചു. കേരളത്തിലെ എട്ട് ജില്ലകളിൽ നിലവിൽ പ്രവർത്തനം നടത്തുന്നു. മറ്റു ജില്ലകളിൽ രൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

പ്രവാസ ലോകത്തും പത്തേമാരിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പവിഴ ദ്വീപിൽ വന്ന് ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് രൂപം നൽകി. തുടർന്നുള്ള പ്രവർത്തനത്തിനായി ഭാരവാഹികളെയും എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഈ സംഘടനയിൽ അംഗമാകാൻ താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ: മുഹമ്മദ് ഈറയ്ക്കൽ −+973 3726 3354.

article-image

sdfgsdf

You might also like

Most Viewed