ബഹ്‌റൈൻ നവകേരളയുടെ മെയ് ദിനാചരണം ശ്രദ്ധേയമായി


ബഹ്‌റൈൻ നവകേരള സൽമാബാദിലുള്ള സൊഹാൽ കൺസ്ട്രക്ഷൻ കമ്പനിയിൽ വെച്ച് നടത്തിയ മെയ് ദിനാചരണം പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ ലോക കേരള സഭാംഗവും കോ ഓർഡിനേഷൻ സെക്രട്ടറിയുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. കെ. ടി. നൗഷാദ് മെയ്ദിന സന്ദേശം നല്കി. വിവിധ കലാ കായിക വിനോദ വിജ്ഞാന പരിപാടികൾ, ആരോഗ്യ പരിപാലന ക്ലാസ്, നോർക്ക ക്ഷേമനിധി അവബോധനം എന്നിവയും അരങ്ങേറി. സ്നേഹ വിരുന്നോടു കൂടി പരിപാടികൾ അവസാനിച്ച പരാപാടിക്ക് ജനറൽ സെക്രട്ടറി എ.കെ.സുഹൈൽ, കോ ഓർഡിനേഷൻ അസി.സെക്രട്ടറി ജേക്കബ് മാത്യു, കോ ഓർഡിനേഷൻ അംഗം എസ്.വി.ബഷീർ എന്നിവർ ആശംസകൾ നേർന്ന്  സംസാരിച്ചു.

എക്സിക്യുട്ടീവ് അംഗം രാജ് കൃഷ്ണ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ ദാസ് നന്ദിയും പറഞ്ഞു. രാമത്ത് ഹരിദാസ്, വിശാൽ നെടുങ്ങാട്ടിൽ , ബിജു വർഗീസ്, വിജയൻ ഒലിയിൽ, അജിത് ഖാൻ, ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

article-image

ോേ്

article-image

cxbvx

You might also like

  • Straight Forward

Most Viewed