ബഹ്റൈൻ കെ.എം.സി.സി. കാസർഗോഡ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പഠന ക്ലാസും സംഘടനാ പ്രവർത്തനത്തിന് പുതിയ ഊർജ്ജം പകർന്നു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ, കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.

പ്രവർത്തകരുടെ ദൗത്യബോധം, നേതൃപാടവം, കൂട്ടായ്മ എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠന ക്ലാസിന്, കാസർഗോഡ് ജില്ലാ എം.എസ്.എഫ് മുൻ സെക്രട്ടറിയും പ്രമുഖ എജുക്കേഷൻ ട്രെയിനറുമായ ഡോ. ശരീഫ് പൊവ്വൽ നേതൃത്വം നൽകി. പുതിയ കാലത്തെ കാഴ്ചപ്പാടുകളും, നേതൃത്വ ചിന്തകളും സമന്വയിപ്പിച്ച ഈ പരിശീലന സെഷൻ, 200-ൽ അധികം പ്രവർത്തകരെ രണ്ടു മണിക്കൂറിലധികം പിടിച്ചിരുത്തി. ആശയവിനിമയത്തിലെയും സംഘടനാ പ്രവർത്തനത്തിലെയും പ്രായോഗിക പാഠങ്ങൾ പങ്കുവെച്ച് സെഷൻ ശ്രദ്ധേയമായി.

സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടന പ്രസംഗത്തിൽ, പ്രവാസ ലോകത്തെ കെ.എം.സി.സി.യുടെ സേവന പ്രവർത്തനങ്ങളെയും കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന മികവിനെയും അഭിനന്ദിച്ചു. കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ആശംസാ പ്രസംഗം നടത്തി.

പരിപാടിയുടെ സമാപനത്തിൽ, പഠന ക്ലാസിന് നേതൃത്വം നൽകിയ ഡോ. ശരീഫ് പൊവ്വലിനുള്ള മൊമന്റോ, ഷംസുദ്ദീൻ വെള്ളികുളങ്ങരയും ജില്ലാ ട്രഷറർ അച്ചു പൊവ്വലും ചേർന്ന് കൈമാറി. ഉസ്താദ് ഹാറൂൻ അഹ്സനി പ്രാർത്ഥന നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും സെക്രട്ടറി ഇബ്രാഹിം ചാല നന്ദിയും പ്രകാശിപ്പിച്ചു. ജില്ലാ ഭാരവാഹികളായ സത്താർ ഉപ്പള, മുസ്തഫ സുങ്കതകട്ട, ഇസ്ഹാഖ് പുളിക്കൂർ, ഫായിസ് തളങ്കര, ഖലീൽ ചെമ്നാട്, മഹറൂഫ് തൃക്കരിപ്പൂർ, ഖാദർ പൊവ്വൽ, വനിതാ വിംഗ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.

article-image

aa

You might also like

  • Straight Forward

Most Viewed