സെന്റ് മേരീസ് കത്തീഡ്രലിലെ 'ആദ്യഫലപ്പെരുന്നാൾ' സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2025 വർഷത്തെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. ഇടവകാംഗങ്ങൾ അണിനിരന്ന വിവിധ കലാപരിപാടികൾ, രുചികരമായ ഭക്ഷണശാലകൾ, ഫ്ലാഷ് മോബ്, ഗാനമേള, ഫാഷൻ ഷോ, ഗെയിമുകൾ, സിനിമാറ്റിക് ഡാൻസ് എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. സൺഡേ സ്കൂൾ ക്വയർ ഗാനങ്ങൾ ആലപിച്ചു. കൂടാതെ, സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരം ആവേശമുണർത്തി.

വൈകിട്ട് നടന്ന പൊതുസമ്മേളനം കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള മുഖ്യ അതിഥിയായിരുന്നു. കത്തീഡ്രൽ സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ സഹ വികാരി ഫാദർ തോമസ്കുട്ടി പി. എൻ., ട്രസ്റ്റി സജി ജോർജ്, ആദ്യഫലപ്പെരുന്നാൾ ജനറൽ കൺവീനർ വിനു പൗലോസ് എന്നിവർ ആശംസകൾ നേർന്നു. ജോയന്റ് ജനറൽ കൺവീനർമാരായ ജേക്കബ് കൊച്ചുമൻ, ബിനോയ് ജോർജ്ജ്, സെക്രട്ടറി ബിനു ജോർജ്ജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്റൈൻ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ അംഗങ്ങളായ ദേവാലയങ്ങളിലെ വൈദീകരും ചടങ്ങുകളിൽ പങ്കെടുത്തു. ആദ്യഫലപ്പെരുന്നാളിന് പ്രവർത്തിച്ച എല്ലാ കൺവീനർമാർക്കും കോഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.

കേരളത്തിലെ പ്രമുഖ ഗായകരായ കൗഷിക്ക് വിനോദ്, പുണ്യ പ്രദീപ് എന്നിവർ അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനും, മിമിക്രി കലാകാരനായ പ്രദീപ് പുലാനി അവതരിപ്പിച്ച ഹാസ്യ ചാക്ക്യാർകൂത്തും പരിപാടികൾക്ക് മിഴിവേകി. പ്രോഗ്രാം കൺവീനർ മോൻസി ഗീവർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed