പവിഴപ്പൊലിവ് 2025': പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം 'പവിഴപ്പൊലിവ് 2025' എന്ന പേരിൽ വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തിക്കൊണ്ട് അംഗങ്ങൾ ഒരുക്കിയ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഫ്രാൻസീസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അനീഷ് ആലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതമാശംസിച്ചു. മുഖ്യാതിഥി മൂസഹാജി ഓണസന്ദേശം നൽകി.

പത്തേമാരി സ്റ്റേറ്റ് സെക്രട്ടറിയും ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ സനോജ് ഭാസ്കർ, കോർകമ്മറ്റി വൈസ് പ്രസിഡൻറും ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ മുഹമ്മദ് ഈറക്കൽ, പ്രോഗ്രാം കൺവീനർ ലിബീഷ് വെള്ളൂക്കായ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമ്മേളനത്തിൽ, ഉദ്ഘാടകനായ ഫ്രാൻസിസ് കൈതാരത്തിനും മുഖ്യാതിഥി മൂസഹാജിക്കും പത്തേമാരിയുടെ സ്നേഹാദരവായി മെമന്റോ സമ്മാനിച്ചു. കൂടാതെ, 46 തവണയിലധികം രക്തദാനം നൽകി മാതൃകയായ സുജേഷ് എണ്ണയ്ക്കാടിനെയും ആദരിച്ചു. രാജേഷ് മാവേലിക്കരയുടേയും സുനിൽ സുശീലന്റെയും മേൽനോട്ടത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾക്ക് സമാപനമായത്.

ജനറൽ കൺവീനർ ഷാജി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രകാശ്, ശ്യാമള, ജോബി മോൻ, അനിത, ലൗലി, ആശ മുരളീധരൻ, മുസ്തഫ എന്നിവരോടൊപ്പം അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ഓണാഘോഷത്തിൽ പങ്കുചേർന്നു.

article-image

േ്ി്ാ്ാേ

article-image

ോ്േോ്േോേ

article-image

േ്ോേോ്േോേ

article-image

എോെംെെ

You might also like

  • Straight Forward

Most Viewed