അധിക്ഷേപ പരാമർശം; സലാം സലാമിന്റെ സംസ്‌കാരം പുറത്തെടുത്തെന്ന് മന്ത്രി വി ശിവൻകുട്ടി
ഷീബ വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. സലാം സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളു. സലാം അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലാത്തതാണെന്നും സാധാരണനിലയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിലൂടെ കേരളം ഇന്ത്യയ്ക്ക് മാതൃകയായി മാറിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
പിഎം ശ്രീയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീ ധാരണാപത്രം താല്‍ക്കാലികമായി മരവിപ്പിക്കാനാണ് തീരുമാനമെങ്കിലും എസ്എസ്‌കെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. ഈ മാസം 10 ന് തൊഴില്‍മന്ത്രിമാരുടെ യോഗമുണ്ട്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒന്നുകൂടി കാണാന്‍ ശ്രമിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
sasdasaddsa
