ഐ.സി.എഫ്. ഗഫൂൾ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ഐ.സി.എഫ്. ഗഫൂൾ യൂണിറ്റിന്റെ ആസ്ഥാനമായ സുന്നി സെന്റർ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗഫൂൾ കാനൂ മസ്ജിദ് ഇമാം ശൈഖ് വലീദ് അൽ മഹ്മൂദ് മുഖ്യാതിഥിയായിരുന്നു. വടശ്ശേരി ഹസ്സൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.സി. അബ്ദുൽ കരീം, ശമീർ പന്നൂർ എന്നിവർ ആശംസകൾ നേർന്നു.
ശംസുദ്ദീൻ പൂക്കയിൽ, മൂസ്സ ഹാജി, മൊയ്തീൻ ഹാജി, സിയാദ് മാട്ടൂൽ, ഹുസൈൻ സഖാഫി, ഷംസു മാമ്പ, യൂസുഫ് അൽ ഹസനി, സമദ് മുസ്ലിയാർ എന്നിവർ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹികളായ റഷീദ് കൊളത്തൂർ, നൗഷാദ്, ഇസ്മയിൽ ഹാജി, അബ്ദുറഹ്മാൻ, ഷഹാസ്, സിയാദ്, ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി മുനീർ സ്വാഗതവും, നാസർ കൊട്ടാരത്തിൽ നന്ദിയും പറഞ്ഞു.
aa
