ഐ.വൈ.സി.സി ബഹ്‌റൈൻ വാർഷിക തിരഞ്ഞെടുപ്പ് ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ I ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ഘടകത്തിലെ വാർഷിക സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. നവംബർ മാസാവസാനത്തോടെ പുതിയ സെൻട്രൽ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സംഘടനയുടെ ഘടനാപരമായ പ്രക്രിയ അനുസരിച്ച്, ബഹ്‌റൈനെ ഒമ്പത് ഏരിയകളായി വിഭജിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഈ ഏരിയകളിൽ കൺവെൻഷനുകളും അതുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പുകളും നടക്കും. ഓരോ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നാണ് പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുക.

തിരഞ്ഞെടുപ്പ് നടപടികൾക്ക് സൽമാബാദ്/ട്യൂബ്ലി ഏരിയ തിരഞ്ഞെടുപ്പോടെയാണ് തുടക്കം കുറിച്ചത്. 2013 മുതൽ പ്രതിവർഷം പുതിയ കമ്മിറ്റികൾ രൂപവത്കരിക്കുന്ന രീതിയിലാണ് ഐ.വൈ.സി.സി പ്രവർത്തിച്ചുവരുന്നത്. നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ കൂടാതെ മുൻ പ്രസിഡന്റുമാർ അടങ്ങിയ ഒരു തിരഞ്ഞെടുപ്പ് നിർവഹണ ബോർഡ് ഇതിനോടകം നിലവിൽ വന്നിട്ടുണ്ടെന്നും 'സമൂഹിക നന്മക്ക് സമർപ്പിത യുവത്വം' എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചാണ് ഐ.വൈ.സി.സി പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

്േ്ിേ്ിേ

You might also like

  • Straight Forward

Most Viewed