കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
ഷീബ വിജയൻ
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബീച്ചില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. കര്‍ണാടക സ്വദേശികളാണ് മൂന്ന് പേരും.
ഇന്ന് രാവിലെയായിരുന്നു സംഭവം. എട്ടംഗ മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്‌നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
എഏഓഅഏഓഅഏഓ
