ഫെഡ് ബഹ്റൈൻ: ചിൽഡ്രൻസ് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) 2025-2027 കാലയളവിലേക്കുള്ള പുതിയ ചിൽഡ്രൻസ് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.കുട്ടികളിലെ കലാ, സാംസ്‌കാരിക, കായിക, വ്യക്തിത്വ വികസന അഭിരുചികൾ വളർത്തുക, അവരിൽ നേതൃപാടവം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചിൽഡ്രൻസ് വിംഗ് പ്രവർത്തനം ആരംഭിക്കുന്നത്.
ഫെഡ് പ്രസിഡൻ്റ് സ്റ്റീവൻസൺ മെൻഡസ്, സെക്രട്ടറി സുനിൽ ബാബു, ഫെഡ് ലേഡീസ് വിംഗ് പ്രസിഡൻ്റ് നിക്‌സി ജെഫിൻ, സെക്രട്ടറി ജിഷ്ണ രഞ്ജിത്ത് എന്നിവർ ചിൽഡ്രൺസ് ക്ലബ് രൂപീകരണ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
നിവേദിത സുജിത് പ്രസിഡന്റായും ആൻ മേരി ഭവ്യ സെക്രട്ടറിയായും ചുമതലയേറ്റു. റ്റഹ് ന മേഴ്‌സി സിൻസൺ സ്പോർട്സ് ക്യാപ്റ്റനായും, അവ്നി രഞ്ജിത്ത് ആർട്സ് ആന്റ് ക്രിയേറ്റിവിറ്റി ക്യാപ്റ്റനായും, അവിദാൻ സുനിൽ തോമസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ റെപ്രസെന്ററ്റീവായും, സഞ്ജയ് ജയേഷ് ഡിസിപ്ലിൻ ആന്റ് വെൽഫെയർ മോണിറ്ററായും ചുമതലയേറ്റു.
ജിതേഷ് രഞ്ജിത്തിനെ എജ്യുക്കേഷൻ ആന്റ് ടാലെന്റ് ഡെവലപ്മെന്റ് കോർഡിനേറ്ററായും, രഞ്ജിത്ത് രാജുവിനെ ഇവന്റ് കോർഡിനേറ്ററായും, ജീന സുനിൽ, ജിഷ്ണ രഞ്ജിത്ത് എന്നിവരെ പേരന്റ് പ്രതിനിധികളായും തെരഞ്ഞെടുത്തു. ഇതോടൊപ്പം ഗ്ലോബൽ മീഡിയ ബോക്സ് ഓഫീസ് കമ്പനിയുടെ ഉടമയും മോട്ടിവേഷണൽ സ്പീക്കറുമായ സുമിത സുധാകർ 'സോഷ്യൽ മീഡിയ ബോധപൂർവ്വം ഉപയോഗിക്കുന്നതെങ്ങനെ' എന്ന വിഷയത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അവിദാൻ സുനിൽ തോമസ്, മുഹമ്മദ് സിയാൻ, ആനന്ദിക അനൂപ്, മാധവ് സുനിൽ രാജ് എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു
aa
