2024−2025 വർഷത്തെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ നിലവിൽ വന്നു


2024−2025  വർഷത്തെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ നിലവിൽ വന്നു. കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ്  ഉദ്ഘാടനം  ചെയ്തു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽജനാഹി മുഖ്യാതിഥിയായി  പങ്കെടുത്തു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ, മിഡിൽ ഈസ്റ്റ് ട്രഷറർ മുഹമ്മദ് സാലി, ഗ്ലോബൽ പി.ആർ.ഒ നോവിൻ വാസുദേവ് എന്നിവർ ആശംസകൾ നേർന്നു. പുതിയ കൗൺസിൽ അംഗങ്ങൾക്കുള്ള  ബാഡ്ജും പഴയ കൗൺസിൽ അംഗങ്ങൾക്കുള്ള മെമന്റോയും ചടങ്ങിൽ വിതരണം ചെയ്തു. ബഹ്റൈനിൽ നിന്നും  ആഗോള നേതൃത്വത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടവരെ പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. ബിസിനസ് മേഖലയിലെ നേട്ടങ്ങൾക്ക്  രവി കൊളങ്ങരയെയും സാമൂഹിക, ജീവകാരുണ്യ മേഖലയിലെ സേവനങ്ങൾക്ക്  സലാം മമ്പാട്ടുമൂലയെയും ആദരിച്ചു.   ബി.കെ.എസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഡബ്ല്യു.എം.എഫ് കുടുംബാംഗമായ സ്റ്റീവ മെർലിന് പരിപാടിയിൽ  മെമന്റോ സമ്മാനിച്ചു. ശ്രീനേഷ് ശ്രീനിവാസന്റെയും ശ്രുതി ബിനോജിന്റെയും വിദ്യാർഥികളുടെ നൃത്ത പരിപാടികൾ ചടങ്ങിന് മിഴിവേകി. വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളും അത്താഴ വിരുന്നും നടന്നു.

ശ്രീജിത്ത് ഫറോക്ക് (കോഓഡിനേറ്റർ), മിനി മാത്യു (പ്രസി.), അലിൻ ജോഷി (ജന. സെക്ര.), ഡോ.ഷബാന ഫൈസൽ (ട്രഷ.), ജോബി ജോസ് (വൈസ് പ്രസിഡന്റ്), സനു കുട്ടൻ (ജോ. സെക്രട്ടറി), ഷേർളി മാത്യു (വനിതാ ഫോറം), സുനിൽ കുമാർ (ബിസിനസ് ഫോറം), ശശിധരൻ.എം (ഇവന്റ് ഫോറം), ഇബ്രാഹിം അദുഹം (മെംബർഷിപ് ഫോറം), ബാബ കൊളങ്ങര (മീഡിയ ആൻഡ് പി.ആർ ഫോറം), ഷാരോൺ പ്രതീഷ് (ഹെൽത്ത് ഫോറം), സനില സുമേഷ് (അഗ്രികൾച്ചർ ആൻഡ് എൻവയോൺമെന്റ് ഫോറം), രതിൻ തിലക് (യൂത്ത് ആൻഡ് സ്പോർട്സ് ഫോറം), ഉഷാ ഗോപാൽ (മലയാളം മിഷൻ ഫോറം), ജേക്കബ് തേക്കുതോട് (ചാരിറ്റി ഫോറം), ജോയൽ ബൈജു (ഐ.ടി ആൻഡ് എച്ച്.ആർ ഫോറം), നെൽസൺ വർഗീസ് (പ്രവാസി വെൽഫെയർ ഫോറം) എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

article-image

ോേ്

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed