ഗൾഫ് സിനിമ ഫെസ്റ്റിവൽ; മികച്ച കലാകാരിബഹ്റൈനി നടി മർയം സൈമാൻ മർയം


റിയാദിൽ നടന്ന ഗൾഫ് സിനിമ ഫെസ്റ്റിവലിന്റെ നാലാം എഡിഷനിൽ ബഹ്റൈനി നടി മർയം സൈമാൻ മർയം മികച്ച കലാകാരിപട്ടം കരസ്ഥമാക്കി. ബഹ്റൈൻ സിനിമയായ ‘മായ് വർദ്’ അഥവാ റോസ് വാട്ടർ എന്ന സിനിമയിലാണ് അവർ അഭിനയിച്ചത്. മഹ്മൂദ് അൽ ശൈഖാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. നേട്ടം ഏറെ അഭിമാനകരമാണെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി പറഞ്ഞു. 

ബഹ്റൈനി സംവിധായകൻ ഹുസൈൻ അൽ റിഫായിയെയും മേളയിൽ ആദരിച്ചിരുന്നു. സൗദി ഫിലിം കമീഷനും ഗൾഫ് കോഓപറേഷൻ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റും സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദി സീ ബ്രൈഡ്, ക്ലോസ് ദ ഡോർ, സൗണ്ട് ഓഫ് ഫെതേഴ്സ്, മേയ് വാർഡ് അടക്കം ബഹ്റൈനി സിനിമകളും ഡോക്യുമെന്ററികളും ഫെസ്റ്റിവലിൽ  പ്രദർശിപ്പിച്ചു. 

article-image

asdff

article-image

asdsd

You might also like

Most Viewed