ബഹ്‌റൈനിന്റെ ഇ−പാസ്‌പോർട്ടിന് അന്താരാഷ്ട്ര ഡിസൈൻ അവാർഡ്


ബഹ്‌റൈനിന്റെ ഇ−പാസ്‌പോർട്ടിന് അന്താരാഷ്ട്ര ഡിസൈൻ അവാർഡ്. ജർമനിയിലെ കമ്യൂണിക്കേഷൻ ആൻഡ് പബ്ലിഷിങ് വിഭാഗം നൽകുന്ന അവാർഡ് ഏറ്റവും പഴക്കമേറിയ ആഗോള ഡിസൈൻ അവാർഡുകളിൽ ഒന്നാണ്. 1953 മുതൽ നൽകുന്ന അവാർഡിന് ലോകമെമ്പാടുനിന്നുമായി പ്രതിവർഷം 11,000ത്തിലധികം എൻട്രികൾ ലഭിക്കുന്നുണ്ട്.  

രാജ്യത്തിന് ലഭിച്ച അന്താരാഷ്ട്ര ബഹുമതി വലിയ അംഗീകാരമാണെന്ന് ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ പറഞ്ഞു. 

article-image

f

You might also like

  • Straight Forward

Most Viewed