യു.ഡി.എഫ് മലപ്പുറം ജില്ല തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു


മതേതര ഇന്ത്യയെ നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ച്  ഇന്ത്യ മുന്നണിക്ക് കരുത്ത് പകരേണ്ടതുണ്ടെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു. ബഹ്‌റൈൻ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് മലപ്പുറം ജില്ല സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ്‌ ഇഖ്ബാൽ താനൂർ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം മുഖ്യപ്രഭാഷണം നടത്തി.  

കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ്‌ എ.പി. ഫൈസൽ, കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഫാസിൽ വട്ടോളി, ഗിരീഷ് കാളിയത്ത് എന്നിവർ സംസാരിച്ചു.   ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് സ്വാഗതവും കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ നന്ദിയും പറഞ്ഞു.  

article-image

asdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed