ഇന്റേണൽ ടൂർണമെന്റിൽ സോക്കർ സോറിസ് ജേതാക്കളായി

ഈദിനോടനുബന്ധിച്ച് യുനൈറ്റഡ് എഫ്.സി റിഫ ക്ലബ് സംഘടിപ്പിച്ച ഇന്റേണൽ ടൂർണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മിറാക്ക്ൾ എഫ്.സിയെ പരാജയപ്പെടുത്തി സോക്കർ സോറിസ് ജേതാക്കളായി. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഖലീജ് എഫ്.സി, എഫ്.സി റനഗെറ്റസ്, മിറാക്ക്ൾ എഫ്.സി, ദുൽദുൽ എഫ്.സി, അൽ വഹ്ദ എഫ്.സി, സോക്കർ സോറിയസ് എഫ്.സി എന്നീ ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പർ ആയി സോക്കർ സോറിസിന്റെ അഫ്സലും ബെസ്റ്റ് ഡിഫെൻഡർ ആയി സോക്കർ സോറിസിന്റെ വിഷ്ണുവും ബെസ്റ്റ് പ്ലയറായി സോക്കർ സോറിസിന്റെ മിഹ്റാനും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ ടോപ് സ്കോററായി ഉമൈദിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് കെ.എഫ്.എ പ്രസിഡന്റ് അബ്ദുസ്സലാം ചാത്തോലി, ട്രഷറർ തസ്‌ലിം തെന്നാടൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
sdfsdf