പ്രതിഭ− സോക്കർ കപ്പ്−സീസൺ−2” സംഘാടക സമിതി രൂപീകരിച്ചു

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമന്റായ “പ്രതിഭ− സോക്കർ കപ്പ്−സീസൺ−2” സംഘാടക സമിതി രൂപീകരിച്ചു. 2024 മെയ് 16, 17, 23, 24 തിയ്യതികളിലായാണു ടൂർണ്ണമന്റ് സംഘടിപ്പിക്കുന്നത്. പ്രതിഭ കായിക വേദി കൺവീനർ ഷിജു ഇ കെ സ്വാഗതം പറഞ്ഞ സംഘാടക സമിതി യോഗത്തിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി പി ശ്രീജിത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം റാം, കേന്ദ്ര കമ്മിറ്റി സ്പോർട്സ് ഇൻ ചാർജ് ഗിരീഷ് ശാന്തകുമാരി മോഹൻ എന്നിവർ ആശംസകൾ നേർന്നു. ടൂർണ്ണമെന്റിന്റെ വിജയത്തിനായി എൻ കെ വീരമണി ചെയർമാനായും, റാഫി കല്ലിങ്ങൽ ജനറൽ കൺവീനറായുമുള്ള 51 അംഗ സംഘാടക സമിതിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
asdfsdf