ബഹ്റൈനിൽ പൊടിക്കാറ്റ്; പലയിടങ്ങളും നാശനഷ്ടം

ഞായറാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റ് രാജ്യത്ത് പലയിടങ്ങളും നാശനഷ്ടങ്ങൾക്ക് കാരണമായി. ഇന്നലെ പുലർച്ചയും, രാത്രിയും ശക്തമായ കാറ്റ് വീശിയിരുന്നു. കാറ്റടിച്ചത് കാരണം പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് കെട്ടിടങ്ങൾക്കും വിളക്കുകാലുകൾക്കും കേടുപാടുകൾ സംഭവിച്ചു. പൊടിക്കാറ്റ് വർദ്ധിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് പ്രയാസം നേരിട്ടു. കെട്ടിടങ്ങൾക്ക് മുകളിൽ വെച്ച ബോർഡുകൾ പലയിടത്തും മറിഞ്ഞുവീണ സാഹചര്യവുമുണ്ടായി. വിവിധ മന്ത്രാലയങ്ങളിലെ സിവിൽ ഡിഫൻസ് ടീമുകളും മെയിന്റനൻസ് ജീവനക്കാരും ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ്.
കാറ്റിനോടൊപ്പം പലയിടത്തും പെയ്ത മഴ കാരണമുണ്ടായിരിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് അറിയിച്ചു. കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പുകൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ോ്േിേി
ോിി
െംമെമ