മുതിർന്ന വ്യക്തികളെ ആദരിച്ചു

വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സാധാരണക്കാരായി ജോലി ചെയ്യുന്ന മുതിർന്ന വ്യക്തികളെ ആദരിച്ചു. സ്നേഹയാത്ര എന്ന പേരിൽ ബഹ്‌റൈനിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയ കമ്മിറ്റികൾ തിരഞ്ഞെടുത്തവരെ എല്ലാ ഏരിയകളിലും പോയി ആദരിക്കുകയും അവർക്കു സ്നേഹ സമ്മാനം കൈമാറുകയും ചെയ്തു. മുഹറഖ് ഏരിയയിൽ നിന്നും ആരംഭിച്ച യാത്ര ഹമ്മദ് ടൌൺ ഏരിയയിൽ സമാപന സമ്മേളനത്തോടെ അവസാനിച്ചു.
സ്നേഹയാത്ര ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിലാണ് ഉൽഘാടനം ചെയ്തത്. സ്നേഹയാത്രയുടെ ഫ്ലാഗ് ഓഫ് ഐ സി ആർ എഫ് സ്ഥിരാംഗമായ അജയകൃഷൻ നിർവഹിച്ചു.
dfgfd