ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു


ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ”ആരംഭം“ എന്ന പേരിൽ സംഘടിപ്പിച്ചു. പുതിയതായി നിലവിൽ വന്ന ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനങ്ങളുടെ തുടക്കവും ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൺവെൻഷനുമാണ് ഇതിന്റെ ഭാഗമായി നടന്നത്. ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതം ആശംസിച്ചു.

കെ.പി.സി.സി അംഗം അഡ്വ. എ.എം രോഹിത് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെ ജില്ല കമ്മിറ്റി ആദരിച്ചു. ബിസിനസ്സ് എക്സലൻസ് അവാർഡ് വാദിമ ഗ്രൂപ്പ് എം. ഡി ജുനൈദിനും, സോഷ്യൽ എക്സലൻസ് അവർഡ് സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, സലാം മമ്പാട്ടുമൂല എന്നിവർക്കും നൽകി. മലപ്പുറം ജില്ലയിൽ നിന്നുള്ള മികച്ച സംഘടനകൾക്കുള്ള പുരസ്കാരം കനോലി നിലമ്പൂർ കൂട്ടായ്മ,പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എന്നിവർക്ക് സമ്മാനിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ബഷീർ തറയിൽ നന്ദി പറഞ്ഞു.

article-image

asff

You might also like

  • Lulu Exchange
  • Straight Forward

Most Viewed