കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മറ്റി യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു


ഇന്ത്യയുടെ പതിനെട്ടാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് എ ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗവും മുൻ കൊല്ലം ഡിസിസി പ്രസിഡൻ്റും കൂടിയായ അഡ്വ: ബിന്ധു കൃഷ്ണ ഉദ്ഘാടനം ചെയ്തു.  മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ: വി എസ് ജോയ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ആൾ ഇന്ത്യ സെക്രട്ടറി അഡ്വ: വിദ്യാബാലകൃഷ്ണൻ, കെ പി സി സി അംഗം അഡ്വ: എ എം രോഹിത്ത് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. ഒ ഐ സി സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം,വർക്കിംങ്ങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം,ബിനു കുന്നന്താനം, ഫാസിൽ വട്ടോളി, ബഷീർ അമ്പലായി,റംഷാദ്അയിലക്കാട്, അലൻ ഐസക് എന്നിവർ സന്നിഹിതരായിരുന്നു. കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഗഫൂർ കൈപമംഗലം നന്ദിയും പറഞ്ഞു.

article-image

sdasd

article-image

xcvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed