സന്ദർശക വിസയിൽ ബഹ്റൈനിലെത്തി രോഗബാധിതനായ മലയാളിയെ സന്നദ്ധ പ്രവർത്തകർ നാട്ടിലയച്ചു
സന്ദർശക വിസയിൽ ബഹ്റൈനിലെത്തി അസുഖം കാരണം ദുരിതത്തിലായ പ്രവാസി മലയാളിയെ സന്നദ്ധ പ്രവർത്തകർ പരിചരണം നൽകിയ ശേഷം നാട്ടിലയച്ചു. കോഴിക്കോട് വടകര സ്വദേശി അബ്ദുല്ലയെയാണ് നാട്ടിലയച്ചത്. രണ്ടുതവണ വിമാനത്താവളത്തിൽനിന്ന് അസുഖം കാരണം തിരിച്ചുവന്നു സൽമാനിയ ആശുപത്രിയിൽ പ്രവേശിക്കുകയും രണ്ട് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹത്തെ കോഴിക്കോടേക്ക് അയച്ചത് . വടകര സ്വദേശി വിനോദ് അനുഗമിച്ചു.
േിുേു
