ഷുഹൈബ് സ്മാരക പ്രവാസിമിത്ര പുരസ്കാരം സാബു ചിറമേലിന്


ഐ.വൈ.സി.സി ബഹ്‌റൈൻ സാമൂഹിക പ്രവർത്തകർക്ക് നൽകുന്ന ഷുഹൈബ് സ്മാരക പ്രവാസിമിത്ര പുരസ്കാരത്തിന് സാബു ചിറമേൽ അർഹനായി. സാമൂഹിക പ്രവർത്തകനും യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർഥം നൽകുന്ന അഞ്ചാമത് പുരസ്കാരമാണിത്.

സൽമാനിയ ആശുപത്രിയിൽ നിർധന രോഗികളെ പരിചരിക്കുന്ന മനുഷ്യസ്നേഹിയാണ് സാബുവെന്നും നിശബ്ദമായി ജീവകാരുണ്യം നടത്തുന്ന ഇദ്ദേഹം പുരസ്കാരത്തിന് തീർത്തും അർഹനാണെന്നും  ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

article-image

ോ്േി്ി

You might also like

  • Straight Forward

Most Viewed