ഹോങ്കോങ്ങുമായി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുമെന്ന് വാണിജ്യ മന്ത്രി
ഹോങ്കോങ്ങുമായി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഹോങ്കോങ് വാണിജ്യ, സാമ്പത്തിക വളർച്ചാകാര്യ മന്ത്രി അൽജിർനോൻ യാവിനെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും ഹോങ്കോങ്ങും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സന്ദർശനം ഉപകരിക്കുമെന്ന് മന്ത്രി ഫഖ്റു പറഞ്ഞു.
സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് പരസ്പരം സംരംഭങ്ങൾ തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളിലും ധാരണയായിട്ടുണ്ട്.
്ിുപിുപ
