ഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു
ഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. മനാമ അൽ സൗഫിയ ഗാർഡനിൽ മുതിർന്നവർക്ക് വേണ്ടി വിവിധ കലാ കായിക മത്സരങ്ങളും, ഗാനമേളയും, ക്വിസ് മത്സരങ്ങളും, കൊച്ചു കുട്ടികൾക്ക് വേണ്ടി വ്യത്യസ്ത മത്സരങ്ങളും അരങ്ങേറിയ കുടുംബസംഗമത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം രാജു കല്ലുംപുറം ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ സ്വാഗതം രേഖപ്പെടുത്തി.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ദേശീയ ഭാരവാഹികൾ ആയ മനു മാത്യു,ലത്തീഫ് ആയംചേരി, ജവാദ് വക്കം,ഷമീം കെ സി,ചെമ്പൻ ജലാൽ,പ്രദീപ് മേപ്പയൂർ,നിസാർ കുന്നംകുളത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് ,ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദ്ധീൻ, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ യൂജിൻ ഏലിയാസർ, ഹരികൃഷ്ണൻ, അനിൽ, ടോം എന്നിവർ ആശംസാപ്രസംഗം നടത്തി.
saadsdadsdsf
