ബി.ബി.കെ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കി ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി
ബി.ബി.കെ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കി ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി അബ്ദുർറഹ്മാൻ അൽ ദോസേരി. 28ാമത് ബി.ബി.കെ ജൂനിയേഴ്‌സ് ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 14 വിഭാഗത്തിലാണ് അബ്ദുർറഹ്മാൻ അൽ ദോസേരി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. തലാൽ അൽ സയ്യിദിനൊപ്പം അണ്ടർ 14 ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിലും അബ്ദുർറഹ്മാൻ അൽ ദോസേരി ഒന്നാം സ്ഥാനം നേടി. കൂടാതെ ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും അബ്ദുർറഹ്മാൻ അൽ ദോസേരിക്കാണ്.
ജുഫൈറിലെ ബഹ്‌റൈൻ ടെന്നിസ് ക്ലബിൽ നടന്ന മത്സരത്തിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. നിലവിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ അബ്ദുർറഹ്മാൻ യു.കെ.ജി മുതൽ ഇന്ത്യൻ സ്‌കൂളിൽ പഠിച്ചുവരികയാണ്.സഹോദരങ്ങളായ അബ്ദുല്ല മുഹമ്മദ് അൽ ദോസേരി (ഗ്രേഡ് 6), സലിം മുഹമ്മദ് അൽ ദോസേരി (യു.കെ.ജി) എന്നിവരും ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളാണ്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ഫിസിക്കൽ എജുക്കേഷൻ മേധാവി ശ്രീധർ ശിവ എന്നിവർ ഈ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥിയെ അഭിനന്ദിച്ചു.
dfdfh
