കടബാധ്യതകൾ തീർക്കാതെ പ്രവാസികളെ വിടില്ല; നിയമഭേദഗതി പരിഗണനയിൽ


കടവും, ബാധ്യതകളും തീർക്കാതെ വിദേശികൾ നാടുവിടുന്നത് തടയാനുള്ള നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി ബഹ്റൈൻ പാർലിമെന്റ്. പാർലമെന്റിലെ സാമ്പത്തികകാര്യ സമിതി അധ്യക്ഷ സൈനബ് അബ്ദുലാമിറിന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട് നിയമഭേദഗതി നിർദേശം സമർപ്പിച്ചത്. അടുത്ത പാർലമെന്റ് യോഗത്തിൽ നിയമഭേദഗതി ചർച്ചചെയ്യും.

വ്യക്തിഗത ബാധ്യതകൾക്കു പുറമെ കമ്പനികളുടെ ബാധ്യതകളുടെ പേരിലും ബന്ധപ്പെട്ട വിദേശികൾക്ക് യാത്രവിലക്ക് കൊണ്ടുവരാനാണ് നീക്കം. ബഹ്‌റൈൻ ബാർ സൊസൈറ്റി ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. അതേസമയം നീതിന്യായ മന്ത്രാലയം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

്ിു്ിു്ിുി്ു്ി്

You might also like

  • Straight Forward

Most Viewed