ഐ.സി.എസ്.ഐ കൊമേഴ്‌സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ഗോൾഡ് സർട്ടിഫിക്കറ്റ്


ഐ.സി.എസ്.ഐ  കൊമേഴ്‌സ് ഒളിമ്പ്യാഡിൽ  ഇന്ത്യൻ സ്‌കൂൾ പതിനൊന്നാം ക്ലാസ് കോമേഴ്സ് വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. പ്രദീപൻ കാനോടത്തിലിന്റെയും രാധിക പള്ളിപ്രത്തിന്റെയും മകളാണ് ആരാധ്യ.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥിനിയെ അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി സതീഷ്,  വിനോദ് എസ്, കൊമേഴ്‌സ് വകുപ്പ് മേധാവി   ബിജു വാസുദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ വി ആർ പളനിസ്വാമി ആരാധ്യക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

article-image

േ്ിേിേ

You might also like

  • Straight Forward

Most Viewed