റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബി.എം.സി ഹാർമണി ട്രിപ് നടത്തി

ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബി.എം.സിയുടെ ആഭിമുഖ്യത്തിൽ ഹാർമണി ട്രിപ് നടത്തി. ബഹ്റൈൻ മുഴുവൻ ഒരുദിവസംകൊണ്ട് കാണാൻ കഴിയുന്നവിധത്തിൽ സംഘടിപ്പിച്ച യാത്രയിൽ 200 ഓളം പേർ പങ്കെടുത്തു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചടങ്ങിൽ നക്ഷത്രത്തിളക്കം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഹാർമണി ട്രിപ് രാവിലെ പത്തിന് ആരംഭിച്ച് രാത്രി രണ്ടുമണിക്ക് സാക്കിറിലുള്ള ടെന്റിൽ വിവിധ കലാപരിപാടികളോടെ അവസാനിച്ചു. ജാതി മത, ഭാഷകൾക്ക് അതീതമായി ജർമനി, ശ്രീലങ്ക, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ എന്നിവടങ്ങിൽനിന്നുള്ള നിരവധി പേർ ട്രിപ്പിന്റെ ഭാഗമായി.
ബഹ്റൈനിലെ ആദ്യത്തെ ക്ഷേത്രമായ മനാമ ടെമ്പിൾ, ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്ക്, ആദ്യ തലസ്ഥാനമായിരുന്ന മുഹറഖിലെ ചരിത്ര സ്മാരകങ്ങൾ, അറാധ് ഫോർട്ട്, ദോഹത് ഗാർഡൻ, ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, ഫസ്റ്റ് ഓയിൽ വെൽ, ട്രീ ഓഫ് ലൈഫ് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദർശിച്ചു. 44 വർഷം ബഹ്റൈൻ പ്രവാസം പൂർത്തിയാക്കിയ ഡോ. പി.വി. ചെറിയാനെ പൊന്നാടയണിയിച്ചു ആദരിച്ചു. ഫ്രാൻസിസ് കൈതാരത്തും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി ചെറിയാൻ, നക്ഷത്രത്തിളക്കം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ചീഫ് കോഓഡിനേറ്റർ സയിദ് ഹനീഫ്, ഹാർമണി ട്രിപ് കോഓഡിനേറ്റർ മണിക്കുട്ടൻ എന്നിവരടങ്ങുന്ന 51 അംഗ സംഘാടക സമിതിയാണ് പ്രവർത്തിച്ചത്.
അൻവർ നിലമ്പൂർ, സയ്ദ് ഹനീഫ, മണിക്കുട്ടൻ, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, രാജേഷ് പെരുങ്ങുഴി, അബ്ദു സലാം, മുബീന മൻഷീർ തുടങ്ങിയവരെയും ഗൈഡായി കൂടെയുണ്ടായിരുന്ന ഇ.വി. രാജീവൻ, റിഥി രാജീവൻ, ഫോട്ടോഗ്രാഫർമാരായ നന്ദകുമാർ, ഹരി ശങ്കർ എന്നിവരെയും ആദരിച്ചു. ആവേശമുണർത്തുന്ന വിവിധ കലാപരിപാടികളും വടം വലി മത്സരവും ഭക്ഷണവും ഒരുക്കിയിരുന്നു.
േ്ിേ്ി