സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു


സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചി സ്വദേശിയാണു പരാതിക്കാരി. സാമ്പത്തിക തട്ടിപ്പുകേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് ഐ.പി.സി 354 വകുപ്പുപ്രകാരം കേസെടുത്തിരുന്നു.

article-image

azAsasASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed