ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ (DCO) മൂന്നാം ജനറൽ അസംബ്ലിക്ക് ബഹ്റൈനിൽ നടന്നു

ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ (DCO) മൂന്നാം ജനറൽ അസംബ്ലിക്ക് ബഹ്റൈനിൽ നടന്നു. 17 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ആധുനിക പ്രവണതകൾ ചർച്ചചെയ്തു. ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.
ക്രോസ്−ബോർഡർ ഡേറ്റ ഫ്ലോ സുഗമമാക്കുക, എസ്.എം.ഇകളെ ശാക്തീകരിക്കുക, സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സമ്മേളന അജണ്ടയിലുണ്ട്. ഡേറ്റ എംബസി നെറ്റ്‌വർക്, ഓൺലൈൻ കണ്ടന്റ് ഇന്റഗ്രിറ്റി ഇനിഷ്യേറ്റിവ് എന്നിവ പോലെയുള്ള പുതിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ചും ഡിജിറ്റൽ യുഗത്തിന്റെ പുതിയ വെല്ലുവിളികൾ സംബന്ധിച്ചും സമ്മേളനം നയങ്ങൾ ആവിഷ്കരിക്കും.
ബഹ്‌റൈനു പുറമെ, ബംഗ്ലാദേശ്, സൈപ്രസ്, ജിബൂതി, ഗാംബിയ, ഘാന, ജോർഡൻ, കുവൈത്ത്, മൊറോകോ, നൈജീരിയ, ഒമാൻ, പാകിസ്താൻ, ഖത്തർ, റുവാണ്ട, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ോേ്്േ