യാത്രയയപ്പ് നൽകി


38 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒ.ഐ.സി.സി കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശിവദാസൻ പൂളക്കണ്ടിക്കും ഭാര്യയും ഒ.ഐ.സി.സി വനിത വിഭാഗം ജനറൽ സെക്രട്ടറിയുമായ അജിത ടീച്ചർക്കും  ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.   ഒ.ഐ.സി.സി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ബിജുബാൽ സി.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി  രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്  ഗഫൂർ ഉണ്ണികുളം ശിവദാസൻ പൂളക്കണ്ടിക്ക് മെമന്റോ നൽകി.  അജിത ശിവദാസിന് ഒ. ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ്  മിനി റോയ് മെമന്റോ നൽകി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ,  കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ചാർജ് വഹിക്കുന്ന സെയ്ത് എം.എസ്, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ്  മേപ്പയൂർ, ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി എന്നിവർ സംസാരിച്ചു. അജിത ടീച്ചർക്ക് ഒ.ഐ.സി.സി യാത്രയയപ്പ് നൽകിയപ്പോൾ മറുപടി പ്രസംഗത്തിൽ ഒ. ഐ.സി.സി ദേശീയ കമ്മിറ്റിക്കും കോഴിക്കോട് ജില്ല കമ്മിറ്റിക്കും ശിവദാസനും അജിത ടീച്ചറും നന്ദി അറിയിച്ചു.   

കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതവും സുരേഷ് പി.പി നന്ദിയും പറഞ്ഞു. ദേശീയ കമ്മിറ്റി സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ജില്ല ഭാരവാഹികളായ സുരേഷ് മണ്ടോടി,രവി പേരാമ്പ്ര,വിൻസന്റ് കക്കയം, ഫൈസൽ പട്ടാണ്ടി, അനിൽകുമാർ കൊടുവള്ളി,കെ. പി. കുഞ്ഞമ്മദ്, മുനീർ പേരാമ്പ്ര, അബ്ദുൽ റഷീദ് പി.വി, തുളസീദാസ് ബി.കെ, ഷാജി  പി.എം,വാജിദ്, എം. അഷ്റഫ്, പി.പി.  തസ്തക്കീർ, അസീസ് മൂലാട്,അസീസ് എം.സി, കെ.പി. ബിജു കൊയിലാണ്ടി, അബ്ദുൽസലാം മുയിപോത്ത്, രവീന്ദ്രൻ നടയമ്മൽ, മജീദ് മുചുകുന്ന്,ഷാജിമോൻ മണിയൂർ, ഷീജ നടരാജൻ, സന്ധ്യ രഞ്ജൻ, സൂര്യ റിജിത്ത്, ഷൈനി ജോണി,  രബിത വിപിൻ, എന്നിവർ നേതൃത്വം നൽകി. 

article-image

േ്ി്േി

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed