ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഗുദൈബിയ യൂനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു


ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഗുദൈബിയ യൂനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ജീവിത വിജയം എന്ന വിഷയത്തെ ആസ്പദമാക്കി എ.എം. ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി.   ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഭൗതിക ഇടപെടലുകൾ നടത്തുന്നതിനോടൊപ്പം ആത്മീയമായ മാർഗങ്ങളിലൂടെയും നമ്മുടെ വിഷമതകൾക്ക് പരിഹാരം തേടാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ്‌ ടി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു.   

മുഹമ്മദ്‌ ജുനൈദ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ആയിഷ ജന്നത്, അമീന മണൽ, ആയിഷ സഹ്‌റ  എന്നിവർ ഗാനങ്ങൾ  ആലപിച്ചു. റഫീഖ്, റിയാസ്, നൗമൽ, അഷ്‌റഫ്‌, റാഷിദ്, സൈഫുന്നിസ, ജസീന, ഷാഹിദ, നസീമ, ഷഹീന  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടി.കെ. സിറാജുദ്ദീൻ  സമാപന പ്രസംഗം നടത്തി. 

article-image

aeff

You might also like

  • Lulu Exchange
  • Straight Forward

Most Viewed