ഉമ്മുൽ ഹസ്സം സെൻട്രൽ വെൽഫെയർ സമിതി മെഡികോൺ സെമിനാർ സംഘടിപ്പിച്ചു


പ്രമേഹം, കിഡ്‌നി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധം, ചികിത്സ എന്നിവയെ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യവുമായി ഐസിഎഫ് നടത്തുന്ന ഹെൽതോറിയം ക്യാമ്പയിന്റെ ഭാഗമായി ഉമ്മുൽ ഹസ്സം സെൻട്രൽ വെൽഫെയർ സമിതി മെഡികോൺ സെമിനാർ സംഘടിപ്പിച്ചു. ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സെമിനാറിൽ  ഹോസ്പിറ്റലിലെ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. മഹേഷ് കൃഷ്ണസ്വാമി പ്രമേഹവും കിഡ്‌നി രോഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. 

കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ പ്രസിഡണ്ട് റസാഖ് ഹാജി ഇടിയങ്ങര അധ്യക്ഷത വഹിച്ചു. സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സെൻട്രൽ സംഘടന സെക്രട്ടറി നൗഷാദ് മുട്ടുന്തല സ്വാഗതം പറഞ്ഞു. ഹോസ്പിറ്റലിനും ഡോക്ടറിനുമുള്ള ഉപഹാരം സെൻട്രൽ നേതാക്കൾ കൈമാറി. പങ്കെടുത്തവർക്ക് പ്രാഥമിക ഹെൽത്ത് ചെക്ക് അപ്പ് സൗകര്യങ്ങളും കിംസ് ഹെൽത്ത് ഹോസ്പിറ്റൽ നൽകി. 

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed