ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു


പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്.

അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ  രാവിലെ ഒമ്പതിനെത്താം. പ്രശ്നപരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ−മെയിൽ വിലാസത്തിൽ ഈ മാസം 31നുമുമ്പ് അയക്കണമെന്ന് എംബസി അറിയിച്ചു.

article-image

fdgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed