കലാപ്രവർത്തകൻ സുരേഷ് അയ്യമ്പിള്ളിക്ക് പാലക്കാട് പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി


പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന  കലാപ്രവർത്തകൻ സുരേഷ് അയ്യമ്പിള്ളിയെ പാലക്കാട് പ്രവാസി അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു.  ഡിജിറ്റൽ സാങ്കേതിക രീതികൾ  വരുന്നതിനുമുമ്പ്,രംഗ സജീകരണരംഗത്തു സുരേഷ് അയ്യമ്പളി നൽകിയ സംഭാവനകൾ വിലമതിക്കാൻ സാധിക്കാത്തതാണെന്നും,  അദ്ദേഹത്തിന് തന്റെ കഴിവുകൾ  നാട്ടിലും പ്രയോഗിക്കാൻ സാധിക്കട്ടെ എന്നും  പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക  സമിതി ആശംസിച്ചു.

അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ,ദീപക് മേനോൻ,ശ്രീധർ തേറമ്പിൽ മറ്റ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

article-image

jhfghj

You might also like

  • Straight Forward

Most Viewed