അബ്ദുൽ ഖാദർ പൂവാറിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി


32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഖാദർ പൂവാറിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര സമിതി അംഗങ്ങളായ ഖാലിദ്.സി, അഹമ്മദ് റഫീഖ്, ജാസിർ പി.പി, അബ്ദുൽ ഹഖ്, മനാമ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ ഗഫൂർ മൂക്കുതല, എ.എം. ഷാനവാസ്, യൂനുസ് സലീം തുടങ്ങിയവർ  സംസാരിച്ചു. അബ്ദുൽ ഖാദർ പൂവാർ മറുപടി പ്രസംഗം നടത്തി.

സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പിൽ പ്രസിഡന്റ്‌ സുബൈർ എം.എം അദ്ദേഹത്തിന് മെമന്റോ നൽകി. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ സമാപന പ്രസംഗവും നടത്തി. 

article-image

kugkug

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed