പ്രതിഭയുടെ നാൽപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പ്രതിഭയുടെ നാൽപതാം വാർഷിക ലോഗോ പ്രകാശനം ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ നിർവഹിച്ചു. പ്രതിഭ ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ, വനിതാ വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ, പ്രതിഭ ജോയന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, ഹ്രസ്വ സന്ദർശത്തിനായി ബഹ്റൈനിൽ എത്തിച്ചേർന്ന സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം കൃഷ്ണൻ എന്നിവർ സംസാരിച്ചു.
40 വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷ സൂചകമായി സുബൈർ കണ്ണൂർ നൽകിയ 40 പുസ്തകങ്ങൾ പ്രതിഭ ലൈബ്രറിക്കുവേണ്ടി ലൈബ്രേറിയൻ കെ.പി.അനിൽകുമാർ, കമ്മിറ്റി അംഗം സുനിൽ കുന്നത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.
fgdfg