ബഹ്റൈൻ കേന്ദ്രമായി ജി.സി.സി മാധ്യമ കൂട്ടായ്മക്ക് രൂപം നൽകി

ബഹ്റൈൻ കേന്ദ്രമായി ജി.സി.സി മാധ്യമ കൂട്ടായ്മക്ക് രൂപം നൽകി. ബഹ്റൈനിൽ വെച്ച് ചേർന്ന ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യൂനിയൻ ഓണററി ചെയർമാനായി ഖാലിദ് ബിൻ ഹമദ് അൽ മാലികിനെ തെരഞ്ഞെടുത്തു. യു.എ.ഇ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് അൽ ഹമ്മാദി, ബഹ്റൈൻ പ്രസ് യൂനിയൻ പ്രസിഡൻറ് ഈസ അശ്ശായിജി, ഒമാൻ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അൽ ഒറൈമി, ഖത്തർ സെൻട്രൽ പ്രസ് പ്രസിഡൻറ് സഅദ് അൽ റുമൈഹി, കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് അദ്നാൻ അൽ റാഷിദ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നും മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരടക്കമുള്ളവർ സന്നിഹിതരായിരുന്നു.
rtdrt