ഖാലിദ് ബിൻ അലി സൈനിക കപ്പൽ ബഹ്റൈൻ തീരത്ത്


ബഹ്റൈൻ റോയൽ മറൈൻ ഫോഴ്സിനുവേണ്ടി വാങ്ങിയ ഖാലിദ് ബിൻ അലി സൈനിക കപ്പൽ   ബഹ്റൈൻ തീരത്ത് എത്തി.  ബി.ഡി.എഫ് കമാൻഡർ ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണം നൽകി. റോയൽ ബഹ്‌റൈൻ നേവൽ ഫോഴ്‌സിന്റെ   കീഴിലുള്ള സൽമാൻ മറൈൻ പോർട്ടിലാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്.

ചടങ്ങിൽ പ്രതിരോധ കാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരും ഉയർന്ന സൈനിക ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.  

article-image

asfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed