ദാറുൽ ഈമാൻ കേരള മദ്റസ വാർഷികാഘോഷം സംഘടിപ്പിച്ചു


ദാറുൽ ഈമാൻ കേരള മദ്റസയുടെ വാർഷികാഘോഷമായ “അജ് വദ് 24” സംഘടിപ്പിച്ചു. സീഫ് മസ്ജിദ് ഖത്തീബും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ ബാസിത്ത് അദ്ദൂസരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി  അദ്ധ്യക്ഷത വഹിച്ചു. ദാറുൽ ഈമാൻ മദ്രസാ രക്ഷാധികാരി സുബൈർ എം.എം, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, വിദ്യാഭ്യാസ വകുപ്പ് കൺവീനർ സി. ഖാലിദ്,  ഇരു മദ്രസകളുടെയും പി.ടി.എ പ്രസിഡന്റ്‌മാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ, യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ഷറഫുദ്ദീൻ എന്നിവർ, എം. ടി.എ പ്രസിഡൻ്റുമാരായ സബീന അബ്ദുൽ ഖാദിർ, നസ്നീൻ അൽത്താഫ് എന്നിവർ ആശംസകൾ നേർന്നു.

വാർഷികാഘോഷ ജനറൽ കൺവീനർ അനീസ് വി. കെ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എ.എം.ഷാനവാസ് നന്ദിയും രേഖപ്പെടുത്തി. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, റഷീദ് മാഹി, സെയ്ദ് ഹനീഫ്, സലാം മമ്പാട്ടുമൂല, സൈഫുല്ല ഖാസിം, ശബീർ മുക്കൻ, നൗഫൽ അടാട്ടിൽ, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പങ്കെുത്തു. 

article-image

േ്ിേിേ

You might also like

  • Straight Forward

Most Viewed