ഇന്ത്യൻ സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നാളെ ആരംഭിക്കും

ബഹ്റൈനിലെ ഏറ്റവും വലിയ വിദ്യാലയമായ ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ റെജിസ്ട്രേഷൻ നാളെ ആരംഭിക്കും. എൽ കെ ജി മുതൽ ഒമ്പതാം തരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.
നാളെയും മറ്റന്നാളും സഹോദരങ്ങളായിട്ടുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഇതേ തുടർന്ന് ജനുവരി 17 മുതൽ പൊതുവായ അപേക്ഷകളും സ്വീകരിച്ച് തുടങ്ങും. www.indianschool.bh എന്ന പോർട്ടലിലൂടെ ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്. ഒരു ദിവസം ആയിരത്തി അഞ്ഞൂറ് അപേക്ഷകൾ വരെയാണ് സ്വീകരിക്കുന്നത്.
GDFGDFGDF