കവിതാസമാഹരം പ്രകാശനം ചെയ്തു

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ കാശ് വി സുബിൻ ജഗദീഷ് എഴുതിയ കവിതാസമാഹരമായ ഹെർട്ട് സ്ട്രിങ്ങ്സിന്റെ പ്രകാശനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ഇന്ത്യൻ എംബസിയിൽ അരങ്ങേറി ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ വെച്ച് നിർവഹിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ അബ്ദുൽ ഖാദർ മാങ്ങാട് അവതാരിക എഴുതിയ പുസ്തകത്തിൽ മൂന്ന് വിഭാഗങ്ങളിലായി 51 കവിതകളാണ് ഉൾപ്പെടുത്തിയരിക്കുന്നത്. പ്രകാശന ചടങ്ങിൽ പുസ്തകത്തിന്റെ പബ്ലിഷറായ പദ്മശ്രീ ബുക്ക്സ് സ്ഥാപകൻ നാലപ്പാടം പദ്മനാഭനും പങ്കെടുത്തു. സുബിൻ ജഗദീഷിന്റെയും, ജിഷ കണിയാൻകണ്ടിയുടെയും മകളാണ് കാശ് വി സുബിൻ ജഗദീഷ്.
SADDSADSADS