ആഗോള നിക്ഷേപക സമ്മേളനത്തിന് ബഹ്റൈൻ വേദിയാകും

2024ലെ വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം നവംബർ 19, 20 തീയതികളിൽ ബഹ്‌റൈൻ ഫോർ സീസൺ ഹോട്ടലിൽ വെച്ച് നടക്കും. മൊബിലൈസിങ് എന്റർപ്രണർഷിപ് ആൻഡ് ഇന്നവേഷൻ ഇക്കോ സിസ്റ്റംസ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്ന തീമിലാണ് സമ്മേളനം നടക്കുന്നത്. സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക് ഊന്നിപ്പറയുന്നതാണ് തീം.
മേഖലയുടെ വിശാലമായ വികസനത്തിനനുയോജ്യമായ രീതിയിലുള്ള സഹകരണം സാധ്യമാക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ചചെയ്യും. ഡിജിറ്റലൈസേഷൻ പുരോഗതി, ലിംഗനീതി, നിക്ഷേപം ആകർഷിക്കൽ എന്നിവയിലൂന്നി ആഗോള സാമ്പത്തിക വളർച്ച കൈവരിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ വ്യക്തമായ ചിത്രം ആവിഷ്കരിക്കാൻ സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള നിക്ഷേപക സമ്മേളനത്തിന് ബഹ്റൈൻ വേദിയാകും