കൊല്ലം ഇടമുളക്കല്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി


കൊല്ലം ഇടമുളക്കല്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു. പാര്‍വതി നിവാസില്‍ അനീഷ്‌ അപ്പു (47) ആണ് മരിച്ചത്. ഫ്ലെക്സി വിസയില്‍ നിന്ന് ജോലി ചെയ്തു വരുകയായിരുന്നു. നേരത്തെ ബഹ്റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്.

ഭാര്യ: ജയ്ത ധര്‍മരാജ്. മക്കൾ: പാര്‍വതി, രോഹിത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐ.സി.ആർ.എഫിന്‍റെ സഹായത്തോടെ കെ.ടി. സലീമിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അനീഷിന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed